jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് ഇന്നലെ പെയ്യുന്ന കനത്ത കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തമ്പാനൂരിലും കിഴക്കേ കോട്ടയിലും വെള്ളം കെട്ടിനിന്നതോടെ റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ രാവിലെതന്നെ തുറന്നു. ഇതുമൂലം കരമനയാറ്റിൽ ജലനിരപ്പുയരുന്നതിനാൽ ഇരുകാരകളിലുമുള്ളവർ ജാഗ്രത നിർദ്ദേശവും നൽകി. കനത്ത കട്ടിൽ വ്യാപക കൃഷി നാശവും ഉണ്ട്. തെക്കും മൂട്ടിലും നെടുമങ്ങാട്ടും വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കിള്ളിയാർ കര കവിഞ്ഞൊഴുകുകയാണ്. ആൻഡ് പഞ്ചായത്തിൽ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂർ കുറ്റിച്ചൽ ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാട്ടുകാർ അടക്കം രക്ഷ പ്രവർത്തനത്തിനുണ്ട്. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞു ബണ്ട് റോഡ്‌ ഭഗത് വീടുകളിൽ വെള്ളം കയറി. ഈ പ്രദേശങ്ങൾ ജില്ലാ കളക്ടറും മേയറുമാടക്കമുള്ളവർ സന്ദർശിച്ചു. കേരളത്തിൽ ഇന്നും വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS