jeevan news online

വാർത്തകൾ വിശദമായി

നീക്കങ്ങൾ ഉർജ്ജിതം; വില്പന ഉടൻ ആരംഭിച്ചേക്കും


ഓൺലൈൻ വഴി മദ്യം നൽകുവാനുള്ള ബെവ്‌ ക്യൂ ആപ് ഇന്ന് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ  അപ്‌ലോഡ് ചെയ്‌തേക്കും .കേന്ദ്ര ഏജൻസിയുടെ സുരക്ഷാ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ആപ് സജ്ജമാക്കി ഈ ആഴ്ച തന്നെ മദ്യ വിതരണം ആരംഭിക്കുവാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. സാങ്കേതിക തടസങ്ങൾക്കു ഇന്നത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സുരക്ഷാ പരിശോധനയുടെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് ബെവ്‌ ക്വു അപ്പെന്നാണ് ഔദ്യോഗിക വിശദീകരണം. സെക്യൂരിറ്റി ടെസ്റ്റ് ,ലോഡ് ടെസ്റ്റ് ,വാൾനറബിലിറ്റി ടെസ്റ്റ് ഈ മൂന്നു ഘട്ടങ്ങളാണ് പ്രധാനമായും കടക്കേണ്ടത് . ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് എന്ന കേന്ദ്ര ഏജൻസിയുടെ മേൽനോട്ടത്തിലാണ് സുരക്ഷാ പരിശോധന. രണ്ടു സ്ഥാപനങ്ങൾക്കാണ് സുരക്ഷാ പരിശോധനക്ക് സെർട്ട് അനുമതി നൽകിയിട്ടുള്ളത്. അതിലൊരു സ്ഥാപനമാണ് ബെവ്‌ ക്വു ആപ്പിന്റെ സുരക്ഷാ പരിശോധന നടത്തുന്നത്. ഇത് വിജയിച്ചാൽ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ അപ്‌ലോഡ് ചെയ്യും .ഗൂഗിളിന്റെ അനുമതി ലഭിക്കാൻ സാധാരണ നിലയിൽ 24 മുതൽ 36 മണിക്കൂർ  വരെ എടുക്കും.എന്നാൽ സർക്കാർ ഏജൻസിക്കു വേണ്ടിയുള്ള ആപ്പായതിനാൽ അനുമതി വേഗം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ആപ്പ് സജ്ജമാക്കി ഈ ആഴ്ച തന്നെ മദ്യ വിതരണം തുടങ്ങുവാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത് . 










<

JEEVAN TV NEWS

JEEVAN TV NEWS