jeevan news online

വാർത്തകൾ വിശദമായി

മുൻകരുതലുകളിൽ വീഴ്ച ; സാനിറ്റൈസർ അപ്രത്യക്ഷമാവുന്നു


നാലാം ഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ കോവിഡിന് എതിരെ മുൻകരുതൽ എടുക്കുന്നതിൽ കണ്ണൂരിൽ പലയിടത്തും വീഴ്ച . പൊതു സ്ഥലങ്ങളിൽ വെള്ളവും സോപ്പും ഇല്ല. എ.ടി.എം.കൗണ്ടറുകളിൽ നിന്നും സാനിറ്റൈസറും അപ്രത്യക്ഷമാവുകയാണ് . ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ കോവിഡ് പ്രധിരോധ ചങ്ങലയുടെ കണ്ണികളും പൊട്ടുന്നു. കോവിഡിന് എതിരെ മുൻകരുതലുകൾ എടുക്കുന്നതിൽ പലയിടത്തും വീഴ്ചയുണ്ടായി. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ അതി ജാഗ്രതയാണ് പുലർത്തിയിരുന്നതെങ്കിൽ കണ്ണൂരിലെ ഇപ്പോഴത്തെ കാഴ്ച ഒട്ടും ആശ്വാസകരമല്ല.പൊതു സ്ഥലങ്ങ;ളിൽ വെള്ളവും സോപ്പും കാണാനില്ല. പല എ.ടി.എം.കൗണ്ടറുകളിൽ നിന്നും സാനിറ്റൈസറും അപ്രത്യക്ഷമായി. സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ല. കടകളിൽ സാനിറ്റൈസറും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും മാസ്ക്, സാമൂഹിക അകലം പാലിക്കൽ എന്നിവ നിർബന്ധമാണെന്ന് ജില്ലാ കലക്റ്റർ ഉത്തരവിടുന്നു,എന്നാൽ പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. ബേസിൽ സാമൂഹിക അകലം ഉണ്ടെങ്കിലും ബസ് സ്റ്റോപ്പുകളിൽ ഈ അകലമില്ല.










<

JEEVAN TV NEWS

JEEVAN TV NEWS