jeevan news online

വാർത്തകൾ വിശദമായി

ആശങ്കയിൽ ഗൾഫ് മേഖല ; രോഗികളുടെ എണ്ണത്തിൽ വർദ്ധന


22 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ  777 ആയി. 6500 ഓളം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത് . രോഗികളുടെ എണ്ണം ഇതുപോലെ ഒരുലക്ഷത്തി അറുപത്തിരണ്ടായിരം പിന്നിട്ടു. പെരുന്നാളിന്റെ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകൾക്കും കർശന വിലക്ക് ഏർപ്പെടുത്തി. കുവൈത്തിൽ അഞ്ചു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ  129 ആയി. യുഎഇ യിൽ നാലും ഒമാനിൽ രണ്ടും ഖത്തറിൽ ഒരാളും കൂടി കോവിഡിന് കീഴടങ്ങി. 1554 പേർക്കാണ് ഖത്തറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് .ഇതോടെ രോഗികളുടെ എണ്ണം 31000 കടന്നു. 1041 പേർക്ക് കോടി രോഗം ഉറപ്പിച്ചതോടെ കുവൈത്തിൽ രോഗികളുടെ എണ്ണം 18000 കവിഞ്ഞു. 894  കോവിഡ് കേസുകൾ കൂടിയായതോടെ യു.എ.ഇ യിൽ രോഗികളുടെ എണ്ണം 26000 കവിഞ്ഞു. ഒമാനിൽ 327 പേരും ബഹ്‌റിനിൽ 147 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ കോവിഡ് പൂർണമായി സുഖപ്പെടുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. രോഗം ബേധപെട്ടവരുടെ എണ്ണം അറുപത്തി ആറായിരമായി ഉയർന്നു. മിക്ക ഗൾഫ് രാജ്യങ്ങളിലും പുറത്തിറങ്ങുമ്പോൾ മാഷ്ക്ക് ധരിക്കൽ നിർബന്ധമാക്കി. നിയമലംഘകർക്കു കടുത്ത ശിക്ഷ ലഭിക്കും.പെരുന്നാൾ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകളും വിലക്കി










<

JEEVAN TV NEWS

JEEVAN TV NEWS