jeevan news online

വാർത്തകൾ വിശദമായി

ജീവിതം വഴിമുട്ടി; പ്രതിസന്ധിയിൽ ഓട്ടോ തൊഴിലാളികൾ


ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ ഓട്ടോറിക്ഷകൾ ഓട്ടത്തിനെത്തിയെങ്കിലും ഇതുവരെ കാര്യമായ ഓട്ടം കിട്ടിത്തുടങ്ങിയിട്ടില്ല. ആളുകൾ പുറത്തിറങ്ങി തുടങ്ങാത്തതും ഒരു യാത്രക്കാരനെ മാത്രം കയറ്റണമെന്നതുമാണ് ഇതിനു കാരണമായി ഡ്രൈവർമാർ പറയുന്നത്. ഓടാനായി നിരത്തിലിറങ്ങിയെങ്കിലും ഓട്ടമില്ലാതെ വലയുകയാണ് കൊച്ചിയിലെ ഓട്ടോക്കാർ . രാവിലെ മുതൽ സ്റ്റാൻഡിൽ കാത്തു കിടന്നിട്ടും പ്രയോജനമില്ലെന്നു കണ്ടതോടെ പലരും ഉച്ചയോടെ വീടുകളിലേക്ക് മടങ്ങുകയാണ്. മുമ്പ് 900 രൂപയ്ക്കു മുകളിൽ പ്രതിദിനം ഓടിയിരുന്നവർക്കു പോലും ഇപ്പോൾ 150 രൂപപോലും തികച്ചും ലഭിക്കുന്നില്ല. ബസ് സർവീസ് ആരംഭിച്ചാൽ സ്ഥിതി രക്ഷപെടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഭൂരിപക്ഷം ബസ്സുകളും ഇനിയും നിരത്തിലിറങ്ങിയിട്ടില്ല. ബസിലും ആളില്ലെന്നത് തന്നെയാണ് കാരണം. നഗരത്തിൽ ബ്രോഡ്‌വേയിലും ആശുപത്രി സ്റ്റാൻഡിലും മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും ഓട്ടം ലഭിക്കുന്നത്. പഴയ അവസ്ഥയിലേക്ക് കാര്യങ്ങൾ എതാൻ ഇനി മാസങ്ങൾ തന്നെ വേണ്ടി വന്നേക്കാം










<

JEEVAN TV NEWS

JEEVAN TV NEWS