jeevan news online

വാർത്തകൾ വിശദമായി

കേരളത്തിൽ വീണ്ടും കോവിഡ് മരണം; വയോധിക മരിച്ചു


മുംബൈയിൽ നിന്ന് ചാവക്കാട് എത്തിയ വയോധിക കോവിഡ് ബാധിച്ചു മരിച്ചു. കടപ്പുറം അഞ്ചങ്ങാടി പോക്കാക്കില്ലത്ത് മുഹമ്മദിന്റെ ഭാര്യാ ഗാന്ധിജ കുട്ടിയാണ് മരിച്ചത് . ഇവർ ചാവക്കാട് താലൂക് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .ഇവരുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സംസ്കരിച്ചു. ബുധനാഴ്ച രാവിലെയാണ് ഖദീജ കുട്ടി മരിച്ചത്. എന്നാൽ ഇന്ന് രാവിലെയാണ് ഇവരുടെ സ്രവ പരിശോധന ഫലം എത്തിയത്. ഇതോടെ കോവിഡ് മൂലമാണെന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. മുംബയിൽ നിന്ന് കാറിൽ മകനും ഒറ്റപ്പാലം സ്വദേശികളായ മറ്റു മൂന്നു പേരോടുമൊപ്പം തിങ്കളാഴ്ചയാണ് കദീജ നാട്ടിൽ എത്തിയത് .പെരുന്തൽമണ്ണയിൽ എത്തിയ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബ്യുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനുള്ള നീക്കം നടക്കുന്നതിനിടെ മരണം സംഭവിച്ചു. മുംബയിൽ നിന്നും വന്നാലായതിനാൽ സ്രവം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഫലം പോസിറ്റീവാണെന്നു വ്യക്തമായത്. കദീജക്കൊപ്പം കാറിൽ ഒപ്പം ഉണ്ടായിരുന്ന മകനും ഒപ്പം ഉണ്ടായിരുന്ന മറ്റുപേരും നിരീക്ഷണത്തിൽ ആണ്. ആംബ്യുലൻസിലെ ഡ്രൈവറും ക്വാറന്റൈനിൽ ആണ് . ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം സംസ്ഥാനത്തിന്റെ കണക്കുപ്രകാരം നാലായി.










<

JEEVAN TV NEWS

JEEVAN TV NEWS