jeevan news online

വാർത്തകൾ വിശദമായി

സ്പ്രിങ്ക്ലറിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ


സംസ്ഥാനത്തെ കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സ്പ്രിങ്ഗ്ലാറിനെ ഒഴിവാക്കിയെന്നു സംസ്ഥാന സർക്കാർ.ഹൈക്കോടതിയിൽ വാദിച്ച സത്യവാങ്മൂലത്തിൽ ആണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇനിമുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിങ്കളറിന് അവകാശം ഉണ്ടാകില്ല. ഇതുവരെ ശേഖരിച്ച ഡാറ്റ വിശദംശങ്ങൾ എല്ലാം സ്പ്രിങ്ക്ലർ നശിപ്പിക്കണം.സ്പ്രിങ്ക്ലരുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമേ നിലവിൽ ഉണ്ടാകു എന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു . കോവിടുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിങ്ക്ലരുമായി കരാർ ഉണ്ടാക്കിയതെന്നായിരുന്നു സർക്കാർ വിശദീകരണം. വഴിവിട്ട കരാർ അടക്കമുള്ള വിവാദങ്ങൾ ശക്തമായി ഉയർന്നിട്ടും പിന്മാറാൻ സർക്കാർ തയ്യാറായിരുന്നില്ല.പ്രതിപക്ഷ നേതാവടക്കം ഒട്ടേറെ ഹർജികൾ സർക്കാരിനും കരാറിനുമെതിരെ ഹൈക്കോടതിക്കു മുന്നിലെത്തും .സംസ്ഥാനത്തെ കോവിഡ് ഡാറ്റ ശേഖരണവും വിശകലനവും സി.ഡിറ്റ് നടത്തും. എന്നാണിപ്പോൾ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നത്. ആമസോൺ ക്‌ളൗഡിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സ്പ്രിങ്ക്ലർ ഉദ്യോഗസ്ഥർക്ക് അനുവാദം ഉണ്ടാകില്ല. അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമാണ് .










<

JEEVAN TV NEWS

JEEVAN TV NEWS