jeevan news online

വാർത്തകൾ വിശദമായി

മാർഗ നിർദ്ദേശം പുറത്തിറക്കി; ആരോഗ്യ സേതു നിർബന്ധം


ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാർ നിർബന്ധമായും ആരോഗ്യ സേതു ആപ് ഡൗൺ ലോഡ് ചെയ്യണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 2 മണിക്കൂർ മുന്നേ വിമാനത്താവളത്തിൽ എത്തണം എന്നും എല്ലാ യാത്രക്കാരെയും തെർമൽ സ്‌ക്രീനിങ്ങിനു വിധേയമാക്കുമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ചമുതൽ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്നത്. മൊബൈലിൽ ആരോഗ്യ സേതു ആപ് നിർബന്ധമായും ഉണ്ടായിരിക്കണം. 14 വയസിനു താഴെ ഉള്ള കുട്ടികൾക്ക് ആരോഗ്യ സേതു നിർബന്ധമില്ല.വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇക്കാര്യം പരിശോദിച്ചു ഉറപ്പു വരുത്തണം. ആരോഗ്യ സേതുവിൽ ഗ്രീൻ മോഡ് അല്ലാത്തവർക്ക് വിമാനത്താവളത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല.യാത്രക്കാർക്ക് മാസ്കും ഗ്ലൗസും നിര്ബന്ധമാണ്. വിമാനം പുറപ്പെടുന്നതിനു നാല് മണിക്കൂർ മുൻപ് മാത്രമേ terminalilekku യാത്രക്കാരെ കടത്തി വിടുകയുള്ളു. സ്വന്തം വാഹനമോ അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ടാക്സി,പൊതുഗതാഗത സംവിധാനങ്ങളോ മാത്രമേ വിമാനത്താവളത്തിലേക്കു പ്രവേശിക്കാൻ അനുവദിക്കുകയുള്ളു .80 വയസ്സ് കഴിഞ്ഞവർക്ക് യാത്ര അനുവദിക്കില്ല.










<

JEEVAN TV NEWS

JEEVAN TV NEWS