jeevan news online

വാർത്തകൾ വിശദമായി

സ്ഥിതി ആശങ്കജനകം; രോഗബാധിതർ പെരുകുന്നു


രാജ്യത്ത് കോവിഡ് ബാധിതർ ഒരുലക്ഷത്തി പന്തിരായിരം കടന്നു.രാജ്യത്തെ ആകെ മരണ സംഖ്യ 3134 ആണ്. മഹാരാഷ്ട്രയിൽ സ്ഥിതി ഏറെ പരിതാപകരമെന്നാണ് വിലയിരുത്തൽ.കോവിഡ് രോഗികളുടെ എണ്ണം നാല്പത്തിനായിരത്തോളമായി. കഴിഞ്ഞ ദിവസം മാത്രം 2250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 39297 പേർക്ക് രോഗബാധയുണ്ടായതായാണ് ഇതുവരെയുള്ള കണക്ക്‌ .10318 പേർക്ക് രോഗം ബേധമായി.ബുധനാഴ്ച 65  പേർ രോഗം ബാധിച്ചു മരിച്ചു. 1390 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യത്താകെ കോവിഡ് രോഗികളുടെ എന്നതിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നു ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മെയ് 11 നു ശേഷം 3500  ലേറെ പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലും അയ്യായിരത്തിനടുത്താണ് പുതിയ രോഗികളുടെ എണ്ണം .മെയ് 11  മുതൽ 20  വരെയുള്ള ദിവസങ്ങളിലെ ഇന്ത്യയുടെ രോഗ വ്യാപനത്തിന്റെ തോത് 59 ശതമാനമാണ് ഉയർന്നത്. ഇക്കാലയളവിൽ 67152 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.










<

JEEVAN TV NEWS

JEEVAN TV NEWS