jeevan news online

വാർത്തകൾ വിശദമായി

കോഴിക്കോട് നിരത്തിലിറങ്ങിയ ബസിനു അജ്ഞാതരുടെ ആക്രമണം


ലോക്ക്ഡൗൺ പ്രോട്ടോകോൾ പാലിച്ചു ഇന്നലെ നിരത്തിലിറങ്ങിയ കോഴിക്കോട് മുക്കത്തെ സ്വകാര്യ ബസുകൾക്കു നേരെ അജ്ഞാതരുടെ ആക്രമണം . സർക്കാർ നിർദ്ദേശം അനുസരിച്ചും നഷ്ടം സഹിച്ചും നിരത്തിലിറങ്ങിയ മൂന്നു ബസുകളുടെ ചില്ലുകളാണ് അക്രമികൾ തകർത്തത്. ബസുകൾ സർവീസ് കഴിഞ്ഞു നിർത്തിയിട്ട സ്ഥലത്തായിരുന്നു സംഭവം. ബസുകൾ ഓടിച്ചതിന് ചിലരുടെ ഭാഗത്തു നിന്നും ഭീഷണി ഉണ്ടായിരുന്നു. ബസുടമകളുടെ മൊബൈൽ കേന്ദ്രീകരിച്ചു മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. 










<

JEEVAN TV NEWS

JEEVAN TV NEWS