jeevan news online

വാർത്തകൾ വിശദമായി

ഗുരുതര ആരോപണം; പരാതി പിൻവലിക്കാൻ തുക വാഗ്ദാനം


കള്ളപ്പണ കേസിൽ പരാതി പിൻവലിക്കാൻ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞു പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരന്റെ മൊഴി. ഇബ്റാഹിം കുഞ്ഞു നേരിട്ട് വീട്ടിൽ വിളിച്ചു വരുത്തി പര്തിപിൻവലിക്കാൻ ആവശ്യപ്പെട്ടു. പരാതി പിൻവലിച്ചാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഹര്ജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകിയത്. ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ മകനും ലീഗ് നേതാവുമായ അബ്ദുൽ ഗഫൂർക്കനുമെതിരെയാണ് ആരോപണം. പരാതിക്കു പിന്നിൽ ലീഗിലെ എതിർ ചേരിയിലുള്ള നേതാക്കളാണെന്നു പറയാൻ നിർബന്ധിച്ചു. ഇക്കാര്യത്തിൽ ഒരു കരാർ ഉണ്ടാക്കണമെന്നും ഇബ്രാഹിം കുഞ്ഞു ആവശ്യപ്പെട്ടതായി ഇബ്രാഹിംകുഞ്ഞു പറഞ്ഞു. പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് ഹർജി ഹൈകോടതിയിൽ വന്നത്. ഈ ഹർജിയിൽ ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റിനടക്കം ഹർജി ചേർക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ലോക്ക്ഡൗൺ നിലവിൽ വന്നത്










<

JEEVAN TV NEWS

JEEVAN TV NEWS