jeevan news online

വാർത്തകൾ വിശദമായി

നാശം വിതച്ചു ചുഴലിക്കാറ്റ്; കോടികളുടെ നഷ്ടം


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165  കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ബംഗാളിൽ ഇതുവരെ 15 പേർ മരിച്ചു.  നിരവധി കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി.കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. കൊൽക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടക്കിയത്. 165 കിലോമീറ്റർ വേഗതയിലാണ് ബംഗാളിൽ ഉപുൻ വീശിയടിച്ചത്. ഒഡിഷയിൽ 155 മുതൽ 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. ബംഗാളിൽ നോർത്ത് 24  പർഗ്‌നസ്,ഷാലിമാർ . ഹൗറ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആശയ വിനിമയ സംവിധാനങ്ങളും വൈദ്യുതി  ബന്ധവും താറുമാറായി.  ബംഗാളിൽ 5 ലക്ഷം പേരെയും ഒഡിഷയിൽ 1.58 ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉപുൻ ചുഴലിക്കാറ്റ് സൂപ്പർ സൈക്ലോനായി മാറിയതോടെ കനതം നാശം വിതച്ചത് .ബുധനാഴ്ച ഉപുൻ കര തൊട്ടത്.ജാഗ്രതയുടെ ഭാഗമായി കൊൽക്കത്തയിലെ മേൽപ്പാലങ്ങൽ അടച്ചിരിക്കുകയാണ് .










<

JEEVAN TV NEWS

JEEVAN TV NEWS