jeevan news online

വാർത്തകൾ വിശദമായി

ട്രെയിനുകൾ ജൂൺ 1മുതൽ ;തയ്യാറെടുപ്പുകൾ തുടങ്ങി


ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ പത്തു മണിമുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ടു ജനശതാബ്‌ദി എക്സ്പ്രസ്സുകൾ  ഉൾപ്പെടെ 5 ട്രെയിനുകളാണ് ഓടി തുടങ്ങുക. കോഴിക്കോട് -തിരുവനന്തപുരം ,കണ്ണൂർ -തിരുവനന്തപുരം ജനശതാബ്‌ദി എക്സ്പ്രസ്സുകൾ ജൂൺ ഒന്ന് മുതൽ  സർവീസ് ആരംഭിക്കും. ദീർഘദൂര യാത്ര വണ്ടികളായ നിസാമുദ്ധീൻ തുരന്തോ  എക്സ്പ്രസ്സ് എന്നിവയും അന്നേ  ദിവസം ഓടി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ,കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയയുമായി ചർച്ച ചെയ്താണ് റെയിൽവേ തീരുമാനം എടുത്തത്. രാജ്യത്താകമാനം ഇരുന്നൂറു പാസ്സന്ജർ ട്രെയിനുകൾ സർവീസ് നടത്താനാണ് റയിൽവെയുടെ തീരുമാനം. റിസർവേഷൻ മാത്രമുള്ള ട്രെയിനുകൾക്കാണ് അനുമതി. ജനറൽ കോച്ചുകളിൽ സിറ്റിംഗ് സീറ്റുകളിൽ റിസർവേഷൻ ചെയ്യാം .ടിക്കറ്റ് നിരക്ക് സെക്കന്റ് ക്ലാസിനു തുല്യമായിരിക്കും. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളു










<

JEEVAN TV NEWS

JEEVAN TV NEWS