jeevan news online

വാർത്തകൾ വിശദമായി

ഒരുക്കങ്ങൾ തുടങ്ങി; പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ


സംസ്ഥാനത്ത് എസ്എസ്.എൽ.സി ,ഹയർ സെക്കന്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി .അതേസമയം  എസ്എസ്.എൽ.സി ,ഹയർ സെക്കന്ററി പരീക്ഷകളുടെ കേന്ദ്രം മാറ്റുന്നതിന് അപേക്ഷകരുടെ വൻ തിരക്ക് . ഇതുവരെ അയ്യിയിരത്തോളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. എസ്എസ്.എൽ.സി പരീക്ഷ കേന്ദ്രം മാറുന്നതിനു മാത്രം 895 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഹയർ സെക്കന്ററി ഒന്നാം വർഷം 2300 ,ഹയർ സെക്കന്ററി രണ്ടാം വർഷം 2174 ,വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷം 50 , വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷം 61 എന്നിങ്ങനെയാണ് കണക്ക്‌. നാളെ വൈകിട്ട് വരെയാണ് അപേക്ഷ നൽകാനുള്ള സമയം സർവകലാശാല പരീക്ഷകൾ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും










<

JEEVAN TV NEWS

JEEVAN TV NEWS