jeevan news online

വാർത്തകൾ വിശദമായി

വിമാന സർവീസുകൾ തുടങ്ങും; സർവീസ് ഘട്ടംഘട്ടമായി


രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ഘട്ടംഘട്ടമായാകും സർവീസുകൾ തുടങ്ങുകയെന്നും മന്ത്രി വ്യക്തമാക്കി. വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെ സഞ്ചാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ക് ടൗണിനെ തുടർന്ന് മാർച്ച് 25  മുതലാണ് രാജ്യത്തെ എല്ലാ ആഭ്യന്തര സർവീസുകളും നിർത്തിവച്ചത്. അതെ സമയം നാലാംഘട്ട ലോക്ക് ഡൗൺ മാർഗ നിർദ്ദേശത്തിൽ വിമാന സർവീസുകൾ മെയ് മുപ്പത്തിയൊന്നു വരെ നിർത്തിവച്ചതായി അറിയിച്ചിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS