jeevan news online

വാർത്തകൾ വിശദമായി

ലാലേട്ടന് 60; ആശംസകളോടെ സിനിമ ലോകം


വെള്ളിത്തിരയിൽ വേഷ പകർച്ചയുടെ വിസ്മയ മുദ്രയായ മോഹൻലാലിന് ഇന്ന് 60 വയസ്സ് .ഓരോ മലയാളിക്കും ലാലേട്ടൻ എന്ന് വിളിക്കാവുന്ന അടുപ്പമുള്ള മഹാനടൻ പ്രായമേൽക്കാത്ത യൗവനവുമായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുകയാണ്. നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ മോഹൻലാൽ വേഷമേതായാലും അതിനു തന്റേതായ ഭാവം നൽകുന്ന അനുഗ്രഹീത നടനാണ്. ഏതു കഥാപാത്രത്തെയും അയത്നലളിതമായി അവതരിപ്പിക്കുന്ന അഭിനയ  ശൈലിയാണ് മോഹൻലാലിലെ എക്കാലത്തും വ്യത്യസ്തനാക്കുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനും,  നാടോടിക്കറ്റിലെ ദാസനും  ,തൂവാനത്തുമ്പികളിൽ ജയകൃഷ്ണനും അവയിൽ ചിലതു മാത്രം. കിരീടത്തിലെ സേതുമാധവനെയും ഭരതത്തിലെ ഗോപിയെയും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയും ആർക്കാണ് മറക്കാനാവുക. സ്പടികത്തിലെ ആട് തോമയും ,തന്മാത്രയിലെ രമേശൻ നായരും ,ബ്രഹ്മരത്തിലെ ശിവൻകുട്ടിയും എല്ലാം ലാലിൻറെ അഭിനയ ചരിത്രത്തിലെ ചില നാഴിക കല്ലുകളാണ്. 1978  ലെ തിരനോട്ടത്തിൽ തുടങ്ങി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ മോഹൻലാൽ പിന്നീടൊരിക്കലും ആസ്വാദകരെ നിരാശനാക്കിയില്ല. സിനിമകളുടെ തിരക്കുകൾക്കിടയിലും നാടകത്തിനു വേണ്ടിയും മോഹൻലാൽ സമയം കണ്ടെത്തി. മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി,കന്നഡ ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചു. സംസ്ഥാന ദേശിയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മോഹൻലാലിനെ തേടിയെത്തി. 2001  ഇൽ അദ്ദേഹത്തിനെ രാജ്യം പാധ്യമശ്രീ നൽകി ആദരിച്ചു. 2009  ഇൽ  ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്നട് കേണൽ പദവിയും നൽകി. സംസ്‌കൃത നാടകത്തോട് കാണിച്ച സ്നേഹത്തിനു കാലടി സർവകലാശാല ഡോക്ടറേറ്റ് നൽകി മോഹൻലാലിനെ ആദരിച്ചു. കോവിഡ് കാലം ചെന്നൈയിൽ കുടുംബത്തോടൊപ്പം കഴിഞ്ഞ മോഹൻലാൽ എല്ലാ ആരാധകരുടെയും സ്നേഹാശംസകൾ ഏറ്റുവാങ്ങി അറുപതാം പിറന്നാളിലും കുടുംബത്തോടൊപ്പമാണ്. മോഹിപ്പിക്കുന്ന കഥാപാത്രങ്ങളെയോർത്ത് ഓരോ മലയാളിയും മനസുകൊണ്ട് ഈ അഭിനയ ചക്രവർത്തിക്ക് ഭാവുകങ്ങൾ നേരുകയാണ്










<

JEEVAN TV NEWS

JEEVAN TV NEWS