jeevan news online

വാർത്തകൾ വിശദമായി

മദ്യം ശനിയാഴ്ച മുതൽ ; തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ


മദ്യത്തിന് ടോക്കണിനായുള്ള ആപ് -ബെവ്‌ ക്യുവിന് - ഗൂഗിൾ അനുമതി ഇന്ന് ലഭിച്ചേക്കും .പ്ലെയ്‌ സ്റ്റോറിൽ അപ്ലോഡ് ചെയ്യുന്നതിനാണ് സുരക്ഷാ അനുമതി തേടി ബെവ്‌കോ ഗൂഗിളിനെ സമീപിച്ചത്. ഇന്ന് അനുമതി ലഭിച്ചാൽ ശനിയാഴ്ചയോ തിങ്കളാഴ്ചയോ മദ്യക്കടകൾ തുറന്നേക്കും .തിങ്കളാഴ്ച വൈകുന്നേരമാണ് ബെവ്‌ ക്യു ആപ്പിന്റെ സുരക്ഷാ അനുമതിക്കായി ഗീഗിളിനെ സമീപിച്ചത്.ചൊവ്വാഴ്ച തന്നെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ്‌കോ യുടെ പ്രതീക്ഷ. എന്നാൽ അനുമതി വൈകി.ഇന്ന് അനുമതി കിട്ടിയാൽ ഉടൻ പരീക്ഷണ പ്രവർത്തനങ്ങളിലേക്കു പോകും. അതിനു ശേഷം ആപ് ഉപഭോക്താക്കൾക്കായി തുറന്നു നൽകും. പ്ലെയ്സ്റ്റോറിൽ നിന്നും സൗജന്യമായി ആപ് ഡൗൺ ലോഡ് ചെയ്യാം .ടോക്കൺ എടുക്കുന്നവർക്ക് അടുത്ത ദിവസം രാവിലെ ഒൻപതു മുതൽ മദ്യം ലഭിക്കും . ബെവ്‌കോ കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകളിൽ നിന്നും ബാറുകളിൽ നിന്നും ,ബിയർ വൈൻ പാർലറുകളിൽ നിന്നും മദ്യം വാങ്ങാൻ ഈ ടോക്കൺ ഉപയോഗിക്കാം. എന്നാൽ ഗൂഗിൾ ക്ലിയറൻസ് വൈകുകയോ പരീക്ഷണ പ്രവർത്തനങ്ങളിൽ പരാചയപെടുകയോ ചെയ്താൽ മദ്യ കടകൾ തുറക്കുന്നത് നീണ്ടേക്കും.










<

JEEVAN TV NEWS

JEEVAN TV NEWS