jeevan news online

വാർത്തകൾ വിശദമായി

ജീവിതം സാധാരണ നിലയിലേക്ക് ; റോഡുകളിൽ വാഹനങ്ങൾ ഏറെ


ലോക്ക്ഡൗൺ കാലത്തേ വിജനതയും നിശ്ചലതയും വിസ്മരിപ്പിക്കുന്ന തരത്തിലാണ് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കാഴ്ച.ജനം വീട് വിട്ട് പുറത്തിറങ്ങി .റോഡുകളിൽ വാഹനത്തിരക്കേറുകയും തെരുവുകളിൽ ജനത്തിരക്കിലമരുകയും ചെയ്തു.കോവിടിന്റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത് കണ്ണൂരിൽ ആയിരുന്നു.അതിനെയൊക്കെ അതിജീവിക്കാൻ കണ്ണൂരിനു കഴിഞ്ഞു. എന്നാലും അതീവ ജാഗ്രത തുടരുന്നു .മുഖാവരണമില്ലാതെ ആരും പുറത്തിറങ്ങുന്നില്ല എന്നത് ഏറെ ആശ്വാസകരമാണ്.  ജില്ലക്കകത്തു കെ.എസ്.ആർ.ടി.സി.ബസുകൾ ഓടുന്നുണ്ട്.യാത്രക്കാർ നിബന്ധനകളോട് സഹകരിക്കുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു. എന്നാൽ ഹോട്ട്സ്പോട്ട് മേഖലകളിൽ നിയന്ത്രണം കർശനമായി തുടരുകയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS