jeevan news online

വാർത്തകൾ വിശദമായി

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി


എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഉപാധികളോടെ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.  കണ്ടയ്നമെന്റ് സോണിൽ പരീക്ഷ കേന്ദ്രം പാടില്ല. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങും സാനിറ്റൈസര്‍, മാസ്ക് എന്നിവയും നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതേണ്ടത്. വിവിധ ബോര്‍ഡുകള്‍ക്ക് അനുസൃതമായി പരീക്ഷാതിയതികളില്‍ വ്യത്യാസമുണ്ടായിരിക്കും. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിക്കൊടുക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇയും പരീക്ഷകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം പരീക്ഷകള്‍ മാറ്റിവച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് പത്രകുറിപ്പായി പുറത്തിറക്കിയിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS