jeevan news online

വാർത്തകൾ വിശദമായി

മദ്യവില്പനക്കുള്ള ആപ് വൈകും;ട്രയൽ റണ്ണിന് ശേഷം അനുമതി


മദ്യവില്പനക്കുള്ള ആപ് വൈകുമെന്ന് സൂചന .ഗൂഗിളിന്റെ അനുമതിക്ക് ശേഷം ഓൺലൈൻ വില്പന സംബന്ധിച്ച് ട്രയൽ റൺ  നടത്തണം. ഇതിനു ശേഷമേ ഉപഭോക്താക്കൾക്ക് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയു. നിലവിലെ സാഹചര്യത്തിൽ മദ്യ ശാലകൾ തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്സിയസ് വൃത്തങ്ങൾ നൽകുന്ന സൂചന .കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയാണ് മദ്യ വിതരണം ആലോചിക്കുന്നത്. സംസ്ഥാനത്തെ 301 ബീവറേജ് ഔട്ട് ലെറ്റുകളുടെയും അഞ്ഞുറിലേറെ ബാറുകളുടെയും 225 ബിയർ പാർലറുകളുടെയും വിശദാംധങ്ങളാണ് ആപ്പിൾ സജ്ജമാക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ പ്ളേ സ്റ്റോർ സ്റ്റോർ  വഴി ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പിലേക്ക് പ്രവേശിച്ചാൽ ആദ്യം ജില്ലാ തിരഞ്ഞെടുക്കണം. തുടർന്ന് മദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ഏതു സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തിരഞ്ഞെടുക്കാം. നൽകുന്ന പിൻകോഡിന്റെ പരിധിയിൽ ഔട്ട് ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം.










<

JEEVAN TV NEWS

JEEVAN TV NEWS