jeevan news online

വാർത്തകൾ വിശദമായി

എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു;ജൂൺ ആദ്യവാരം നടത്തും


മെയ് 26 നു സംസ്ഥാനത്ത് നടത്താനിരുന്ന എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. ജൂണ്‍ ആദ്യവാരത്തിലേക്കാണ് പരീക്ഷകൾ മാറ്റിയത്. വിദ്യാര്‍ഥികളും രക്ഷിതാക്കളുടെയും ആശങ്കയറിയിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പരീക്ഷ തീയതി സംബന്ധിച്ച്‌ പുതിയ തീയതി വിദ്യാഭ്യസ വകുപ്പ് ഉടന്‍ പുറത്തിറക്കും. കേന്ദ്ര മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് നിര്‍ദേശമുണ്ട്. മേയ് 31 വരെ വിദ്യാലയങ്ങള്‍ തുറക്കരുതെന്നാണ് നിര്‍ദേശം.മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക അകലം പാലിച്ച്‌ പരീക്ഷ എഴുതാനാകുമോ, പല ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും ഒക്കെ പെട്ട് പോയവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുമോ, അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമോ, വാഹന സൗകര്യം അടക്കമുള്ള നടപടികളെങ്ങനെ തുടങ്ങി നിരവധി ആശങ്കകള്‍ ആണ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നത്.

പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിട്ടും മുടങ്ങിയ പരീക്ഷകള്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തി മുന്നോട്ട് പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.പിന്നീടാണ് മന്ത്രി സഭായോഗത്തിൽ സർക്കാർ തീരുമാനം മാറ്റിയത്.










<

JEEVAN TV NEWS

JEEVAN TV NEWS