jeevan news online

വാർത്തകൾ വിശദമായി

ബസ് സർവീസ് നടത്താൻ തയ്യാർ; സ്വകാര്യ ബസ് ഉടമകൾ


സംസ്ഥാനത്ത് എത്രയും പെട്ടന്ന് സർവീസ് നടത്താൻ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകൾ .സർക്കാരിനെ ധിക്കരിക്കാനോ വെല്ലുവിളിക്കാനോ ഇല്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് കാലത്ത് സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കാനാണ് തീരുമാനം.അറ്റകുറ്റ പണികൾ തീർത്ത ബസുകൾ നിരത്തിലിറക്കും. അതിനുള്ള സാവകാശം ചോദിച്ചിട്ടുണ്ട്. ബസ് ഓടി തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കും. പ്രശ്നങ്ങൾ എല്ലാം അനുഭവത്തോടെ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബസ് ഉടമകൾ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS