jeevan news online

വാർത്തകൾ വിശദമായി

ഉപുൻ ചുഴലിക്കാറ്റ് ; വൈകിട്ടോടെ ഒഡിഷയിലും പശ്ചിമ ബംഗാളിലും വീശിയടിക്കും


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ ഇന്ന് വീശിയടിക്കുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം .ഒഡിഷയിലെയും പശ്ചിമ ബംഗാളിലെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും. ദുരന്ത നിവാരണ സേന ബംഗാൾ ,ഒഡിഷ തീരങ്ങളിൽ ഉള്ള ആളുകളെ എല്ലാം ഒഴിപ്പിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയിരുന്ന ഉപുൻ ചുഴലിക്കാറ്റിന്റെ വേഗത 200 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. വേഗത നേരിയ തോതിൽ കുറഞ്ഞെങ്കിലും ഉപുൻ പശ്ചിമബംഗാൾ തീരങ്ങളിലേക്കു അടുക്കുകയാണ്. ഇന്ന് വൈകിട്ട് പശ്ചിമ ബംഗാളിലെ ദിഗക്കും ബംഗ്ലാദേശിലെ ഹാദിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ കട്ട് കരയിൽ പ്രവേശിക്കാനാണ് സാധ്യത. നിലവിൽ ഓറഞ്ച് അലെർട് തുടരുന്ന ഒഡിഷ പശ്ചിമബംഗാൾ തീരങ്ങളിൽ മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശുന്നത്. പശ്ചിമ ബംഗാളിലെ 24  പർഗ്‌നസ് ഈസ്റ്റ് മെദിനപൂർ ജില്ലകളിൽ കാറ്റിന്റെ വേഗത ഇന്ന് ഇരുന്നൂറിനോട് അടുത്തെത്തും .വൻ തിരമാലക്കും സാധ്യത ഉണ്ട്. ഉപുൻ ചുഴലിക്കാറ്റ് രൂപപെടുന്നതിനു മുൻപ് ബംഗാൾ ഉൾക്കടലിൽ രേഖപ്പെടുത്തിയ താപനില 32 മുതൽ 34  ഡിഗ്രി വരെയാണ്. ഇവിടെ രേഘപെടുത്തിയതിൽ വച്ച് ഏറ്റവും കൂടിയ താപനിലയാണിത്. ചുഴലിക്കാറ്റ് ഇത്രത്തോളം ശക്തമാകാൻ ഇതൊരു കാരണമാണെന്ന് ശാസ്ത്രജ്ഞൻ ചൂണ്ടി കാട്ടുന്നുണ്ട്‌.അതെ സമയം ഉപുൻ ഇരട്ടി വെല്ലുവിളിയാകുന്നത് കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു ആളുകളെ മാറ്റി പാർപ്പിക്കുമ്പോൾ കൂടിയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS