jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കോവിഡ് രോഗികൾ ഒരുലക്ഷം കവിഞ്ഞു


രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. മരണം 3163  ആയി. 24  മണിക്കൂറിനിടെ 134 പേര് മരിച്ചു. 4970 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു .മഹാരാഷ്ട്ര ,ഗുജറാത്, ഡൽഹി ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ശക്തമായി തുടരുകയാണ് .ഡൽഹിയിൽ നിന്നും ബിഹാറിലേക്കു മടങ്ങിയെത്തിയ നാലിൽ ഒരു തൊഴിലാളിക്ക് കോവിഡ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാന ഹോട്സ്പോട്ടായ മുംബൈ  നഗരത്തിൽ കോവിഡ് മരണം 800 ആയി.1411 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 22563 ആയി.










<

JEEVAN TV NEWS

JEEVAN TV NEWS