jeevan news online

വാർത്തകൾ വിശദമായി

ലോട്ടറിവില്പന; നിർണായകയോഗം ഇന്ന്


ലോട്ടറി വില്പന പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക യോഗം ഇന്ന് ചേരും. ഏജന്റുമാരുടെയും വില്പനക്കാരുടെയും കയ്യിൽ വിൽക്കാതെ അവശേഷിച്ച ടിക്കറ്റുകൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനാണ് ധനമന്ത്രി യൂണിയനുകളുമായി ചർച്ച നടത്തുന്നത്. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. ലോക്ക്ഡൗണിനു മുൻപ് അച്ചടിച്ച എട്ടു ഭാഗ്യ കുറികളാണ് ഭാഗികമായി വിറ്റു പോകാതെ  ഏജന്റുമാരുടെയും വില്പനക്കാരുടെയും കയ്യിൽ അവശേഷിക്കുന്നത്. പഴയ നറുക്കെടുപ്പ് തിയ്യതി രേഖപ്പെടുത്തിയ ടിക്കറ്റുകൾ സർക്കാർ തിരിച്ചെടുക്കണമെന്നാണ് വില്പനക്കാരുടെ ആവശ്യം.എന്നാൽ ഏജന്റുമാർക്ക് സർക്കാർ വിറ്റ ടിക്കറ്റ് തിരിച്ചെടുക്കാൻ പാടില്ലെന്നാണ് ലോട്ടറി ചട്ടം.എന്നാൽ ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.










<

JEEVAN TV NEWS

JEEVAN TV NEWS