jeevan news online

വാർത്തകൾ വിശദമായി

ഉപുൻ ചുഴലിക്കാറ്റിന്റെ വേഗം കുറയും


ഉപുൻ ചുഴലിക്കാറ്റിന്റെ വേഗം കുറയുന്നു. അതി തീവ്ര ചുഴലിയായി നാളെ രാവിലെയോടെ ഒഡിഷ ബംഗാൾ തീരം തൊടും. കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. 220  കിലോമീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമബംഗാൾ തീരത്തു പതിക്കുമ്പോൾ വേഗത 165  മുതൽ 185 കിലോമീറ്ററായി കുറയും .കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.ഒഡിഷയിൽ ശക്തമായ കാറ്റും മഴയും ആണ് ഇപ്പോഴുള്ളത്. 11 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചുവെന്നു ഒഡിഷ സർക്കാർ വ്യക്തമാക്കി. ബംഗാൾ ഒഡിഷ തീരങ്ങളിൽ ദേശിയ ദുരന്ത നിവാരണ സേന വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 37 കമ്പനി ദുരന്തനിവാരണ സേനാവിഭാഗങ്ങൾ ഉണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഉപുൻ ചുഴലിക്കാറ്റ് അതി തീവ്ര നാശനഷ്ടമുണ്ടാക്കുന്ന സൂപ്പർ സൈക്ലോൺ ആണ് . 1999 നു ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യ സൂപ്പർ സൈക്ലോൺ ആണിത്. ബംഗാൾ ഉൾക്കടലിൽ തെക്കു കിഴക്കു ഒഡിഷക്കു സമീപം രൂപപ്പെട്ടു വടക്കു പടിഞ്ഞാറു ബംഗ്ലദേശും പശ്ചിമ ബംഗാളും ലക്ഷ്യമാക്കി നീങ്ങുന്ന ഉപുൻ  ചുഴലിക്കാറ്റിന്റെ ഇനിയുള്ള പന്ത്രണ്ട് മണിക്കൂർ രാജ്യത്തിന് ഏറെ നിർണായകമാണ് . റെയിൽ ഗതാഗതം താറുമാറാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ട്രെയിൻ സെർവീസുകൾ നിർത്തിവച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS