jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കോവിഡ് ബാധിതർ ഒരുലക്ഷം കടന്നു


രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു .ഇന്നലെ 4462 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണം 3144 ആയി.മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് . സംസ്ഥാനത്ത കോവിഡ് രോഗികളുടെ എണ്ണം 35000 കടന്നു. തിങ്കളാഴ്ച മാത്രം 51 പേർ  രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1249  ആയി ഉയർന്നു. മുംബയിൽ മാത്രം 21335 രോഗികളാണ് ഉള്ളത് .തിങ്കളാഴ്ചമാത്രം 1185  കേസുകൾ റിപ്പോർട്ട് ചെയ്തു. 757 പേർ ഇവിടെ മരിച്ചു. ഡൽഹിയിൽ രോഗികളുടെ എണ്ണം 10000  കടന്നു. 168 പേർ ഇവിടെ മരിച്ചു. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 11760 ആയി. 81  പേർ മരിച്ചു. ഗുജറാത്തിൽ രോഗികളുടെ എണ്ണം 11746 ആയി.694 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്










<

JEEVAN TV NEWS

JEEVAN TV NEWS