jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് 2 വാഹനാപകടങ്ങൾ; പൊലിഞ്ഞതു 7 കുടിയേറ്റ തൊഴിലാളികളുടെ ജീവൻ


രാജ്യത്ത് രണ്ടു വാഹനാപകടങ്ങളിലായി ഏഴു കുടിയേറ്റ തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നാലു പേരും ഉത്തർപ്രദേശിൽ മൂന്നുപേരുമാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും ജാർഖണ്ഡിലേക്കു കുടിയേറ്റ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ്സ് ട്രക്കിലിടിച്ചാണ് നാല് പേർ മരിച്ചത്. പരിക്കേറ്റ പതിനഞ്ചു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ മഹോബയിൽ വാഹനം മറിഞ്ഞാണ് മൂന്നു കുടിയേറ്റ തൊഴിലാളികൾ മരിച്ചത് . 12 പേർക്ക് പരിക്കേറ്റു. മരിച്ച മൂന്നു പേരും സ്ത്രീകളാണ്. ഇന്നലെ രാത്രി ധാൻസി മിസപൂർ ഹൈവേയിലാണ് അപകടം ഉണ്ടായത്. ഡൽഹിയിൽ നിന്ന് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തിൽ പെട്ടത് .

 










<

JEEVAN TV NEWS

JEEVAN TV NEWS