jeevan news online

വാർത്തകൾ വിശദമായി

ബാറുകൾ സജ്ജം


സംസ്ഥാനത്തെ എണ്ണൂറോളം വരുന്ന ബാറുകളും ബെവ്‌കോ മോഡൽ പാർസൽ വില്പന ശാലകൾ ആക്കുന്നതിനുള്ള സജ്ജീകരങ്ങൾ ബാറുകളിൽ ക്രമീകരിച്ചു തുടങ്ങി. ഇതിനുള്ള സമ്മതപത്രം ഭൂരിപക്ഷം ബാറുകാരും ബീവറേജ് കോർപ്പറേഷനു സമർപ്പിച്ചിട്ടുണ്ട്.  സാമൂഹിക അകലം പാലിച്ചും തിരക്ക് നിയന്ത്രിച്ചുമായിരിക്കും മദ്യ വില്പന. ആദ്യ രണ്ടു മൂന്നു ദിവസങ്ങളിലെ തിരക്കൊഴിച്ചാൽ പിന്നെ തിരക്കുണ്ടാവില്ലെന്നാണ് ബാറുടമകളുടെ കണക്കുകൂട്ടൽ. ബീവറേജിന്റെ വിലക്ക്,മദ്യം വിറ്റാൽ ചിലവും ടേണോവർ ടാക്‌സും കഴിച്ചു ഏഴു ശതമാനം മാത്രമായിരിക്കും ബാറുകാർക്ക് ലാഭം കിട്ടുക. അതുകൊണ്ടു തന്നെ ടേണോവർ ടാക്‌സും ബാറുകൾ തുറക്കുന്നതുവരെയുള്ള കാലത്തേ ലൈസെൻസ് ഫീസും ഒഴിവാക്കി തരണമെന്നുള്ള ആവശ്യം ബാറുടമകൾ ഉന്നയിച്ചിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS