jeevan news online

വാർത്തകൾ വിശദമായി

മോദിയുടെ സാമ്പത്തിക പാക്കേജ്: അവസാനഘട്ടം പ്രഖ്യാപിച്ചു.


20  ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അവസാന ഘട്ടം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുടെ കടമെടുപ് പരിധി മൂന്നിൽ നിന്ന് അഞ്ചു ശതമാനമാക്കി. ആരോഗ്യമേഖലയിലെ പൊതു നിക്ഷേപം വർധിപ്പിക്കുമെന്നും രാജ്യം നിർണായക ഘട്ടത്തിലാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ അധികമായി വകയിരുത്തി. രാജ്യത്തെ ജില്ലാ ആശുപത്രികളിൽ പകർച്ചവ്യാധി ജില്ലാ ബ്ലോക്കുകൾ സ്ഥാപിക്കും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിനു 12  ചാനലുകൾ തുടങ്ങും. ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്ഥിനികൾക്കായി  ഓരോ tv ചാനൽ ആരംഭിക്കും. ഓരോ ക്ലാസ്സിനും ഓരോ ചാനലാകും ഉണ്ടാകുക. 100 സർവകലാശാലകളിൽ മെയ് മുപ്പതു മുതൽ ഓൺലൈൻ കോഴ്‌സുകൾ തുടങ്ങും. ഇന്റർനെറ്റ് ഇല്ലാത്തവർക്കും ഇ ലേർണിംഗ്‌  ലഭ്യമാക്കും. പേപ്പർ പരിധി ഒരു കോടി രൂപയാക്കി ഉയർത്തി. വായ്‌പ്പാ തിരിച്ചടവിൽ വീഴ്ചക്ക് ഒരു വർഷത്തേക്ക് നടപടിയുണ്ടാവില്ല കമ്പനികളുടെ സാങ്കേതിക  പിഴവുകൾ ഇനി കുറ്റകരമല്ല. പൊതു മേഖല പൂർണമായും സ്വകാര്യ മേഖലക്കായി തുറന്നു കൊടുക്കും. ഓവർ ഡ്രാഫ്റ്റ് പരിധി 14 ഇൽ  നിന്നും 24  ദിവസമായി ഉയർത്തി.










<

JEEVAN TV NEWS

JEEVAN TV NEWS