jeevan news online

വാർത്തകൾ വിശദമായി

കോവിഡ് വ്യാപനത്തിന് ശമനമില്ലാതെ രാജ്യം


ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല .രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു .2649 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് . ഇന്ത്യയിൽ 51401പേർ നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉണ്ട്. 27919 പേർ കോവിടിൽ നിന്നും മുക്തി നേടി .
അതേസമയം പ്രവാസികൾക്ക് ക്വാറന്റീനിൽ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തളളി .പതിനാലു ദിവസം സർക്കാർ ക്വാറന്റീൻ നിർബന്ധമാണെന്ന് കേരളം ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രവാസികൾക്ക് ഏഴു ദിവസം സർക്കാർ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനും എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം . ഈ നിർദ്ദേശമാണ് കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തത് .










<

JEEVAN TV NEWS

JEEVAN TV NEWS