jeevan news online

വാർത്തകൾ വിശദമായി

മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീളും; ഹോട്ട്സ്പോട്ട് തന്നെ


മെയ് 18 നു ലോക്ക്ഡൗണിന്റെ നാലാം ഘട്ടം തുടങ്ങുമ്പോൾ പൊതുഗതാഗത സംവിധാനങ്ങൾ തുറക്കുമെന്നാണ് കേന്ദ്ര മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന വിവരം . ഈ വാരമാദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ ബ്ലൂപ്രിന്റിനെ അടിസ്ഥാനമാക്കിയായിരിക്കും പൊതുഗതാഗത സെര്വീസുകളുടെ അതിർത്തികൾ നിശ്ചയിക്കുന്നത്. അതാതു സംസ്ഥാനങ്ങളുടെ ഹോട്സ്പോട്ടുകൾ നിര്വചിക്കാനുള്ള അധികാരം തങ്ങൾക്കു നൽകണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു . ഈ നിർണയാവകാശം സംസ്ഥാനങ്ങൾക്കു കേന്ദ്രം നൽകുമെന്നാണ് സൂചന . ഹോട്സ്പോട്ടുകൾ അല്ലാത്ത ഇടങ്ങളിൽ ലോക്കൽ ബസുകൾ ഓടിക്കാൻ അനുവാദമുണ്ടാകും . പക്ഷെ ബസുകളിൽ നിശ്ചിത സംഖ്യയിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല . ഓട്ടോകളും ടാക്‌സികളും ഓടാൻ അനുവാദം ഉണ്ടാകും. സംസ്ഥാനം കടന്നുള്ള യാത്രകൾ അനുവദിക്കുമെങ്കിലും പാസ്സുണ്ടെങ്കിലേ സാധ്യമാകൂ. ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇളവുകൾ ഉണ്ടാകുമെന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സെര്വീസുകൾ അടുത്തയാഴ്ച തുടങ്ങും . ഹോം ഡെലിവെറിക്കായി ഓൺലൈൻ സേവനങ്ങളും ഉപയോഗപ്പെടുത്തും. എന്നാൽ ഇളവുകൾ ഒന്നും ഹോട്സ്പോട്ടില് പെട്ട മേഖലകളിൽ അനുവദനീയമല്ല .










<

JEEVAN TV NEWS

JEEVAN TV NEWS