jeevan news online

വാർത്തകൾ വിശദമായി

അഥിതി തൊഴിലാളികൾക്ക് കരുതൽ; വഴിയോര കച്ചവടക്കാർക്ക് 5000 കോടി


ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി 2021 മാർച്ചിനകം സമ്പൂർണമാക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . അടുത്ത രണ്ടു ദിവസം അഥിതി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യ ധാന്യം ലഭിക്കും .ഒരു വർഷത്തേക്ക് ഭാവന വായ്‌പ്പാ സബ്‌സിഡി നീട്ടിയതായും അവർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി നേരിടുവാനുള്ള 20 ലക്ഷം കോടി പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനത്തിലാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .അടുത്ത രണ്ടു മാസം അഥിതി തൊഴിലാളിയായ ഒരാൾക്ക് അഞ്ചു കിലോ അരിയോ ഗോതമ്പോ ലഭിക്കും . ഒരു കിലോ കടലയും നൽകും . എട്ടു കിലോ അഥിതി തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കും . ഇതിനായി കേന്ദ്രം 3500 കോടി രൂപ നൽകും . സംസ്ഥാനങ്ങൾ ഗുണഭോക്താക്കളുടെ പട്ടികയുണ്ടാക്കി വിതരണം നടത്തണം.രാജ്യത്തെ ഏതു റേഷൻ കടയിൽ നിന്നും സൗജന്യ ഭക്ഷ്യ ധാന്യം ലഭിക്കും .ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി 2021 മാർച്ചിനകം സമ്പൂര്ണമാകും . അതിഥി തൊഴിലാളികൾ വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് ഊന്നൽ നൽകുന്നതാണ് രണം ഘട്ടം . ഒരുമാസത്തിനിടെ വഴിയോര കച്ചവടക്കാർക്ക് 5000 കോടിയുടെ വായ്പ അനുവദിക്കും .










<

JEEVAN TV NEWS

JEEVAN TV NEWS