jeevan news online

വാർത്തകൾ വിശദമായി

കോവിഡ് :മഹാരാഷ്ട്രയിൽ മരണമടഞ്ഞത് ആയിരത്തിലേറെ പോലീസുകാർ


മുംബൈ : ഇന്ത്യയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2500  പിന്നിട്ടു .മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 1602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 24 മണിക്കൂറിനിടെ 44 പേർ മരിച്ചു . രാജ്യത്തു ഏറ്റവും കൂടുതൽ രോഗികൾ ഉള്ളതും മരണം റിപ്പോർട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ് . 27524  പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 1019  പേർ മരണമടയുകയും ചെയ്തു . മുംബയിൽ രണ്ടു പോലീസുകാരും മരിച്ചു . രാജ്യത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കകൾക്കിടയിലാണ് വീണ്ടും മുംബയിൽ പോലീസുകാരുടെ മരണം . മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരുടെ എണ്ണം 1000  കടന്നു.










<

JEEVAN TV NEWS

JEEVAN TV NEWS