jeevan news online

വാർത്തകൾ വിശദമായി

ചെറുകിട വ്യവസായങ്ങളെ പരിപോഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ ..


രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .ചെറുകിട ഇടത്തരം സംരംഭകർ എടുത്ത വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു .
ഇടത്തരം ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്‌പ്പാ നൽകാനായി മൂന്നു ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ വക വരുത്തിയിരിക്കുന്നത് . നാലു വർഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകുക. ഒക്ടോബര് 31 വായ്പകൾക്കായി അപേക്ഷിക്കാം . വര്ഷം നൂറു കോടി രൂപവരെ വിറ്റുവരവുള്ള ചെറുകിട ഇടത്തരം വ്യാപാരികൾക്ക് വായ്പക്ക് അര്ഹതയുണ്ടാകും . പദ്ധതി രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിര്മലസിതരാമൻ അറിയിച്ചു .കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ പിഫ് വിഹിത ബാധ്യത അടുത്ത മൂന്നു മാസത്തേക്കുകൂടി കേന്ദ്ര സർക്കാർ ഏറ്റെടുക്കും.










<

JEEVAN TV NEWS

JEEVAN TV NEWS