jeevan news online

വാർത്തകൾ വിശദമായി

ബംഗ്ലാദേശിൽ കുടുങ്ങി മലയാളികൾ ..


കോവിഡ് പടരുന്ന ബംഗ്ലാദേശിൽനിന്നു തിരിച്ചു പോകാനാവാതെ മലയാളികൾ . ഗർഭിണികളായ വീട്ടമ്മമാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് സർക്കാരിന്റെ സഹായം തേടുന്നത് . കോവിഡ് രൂക്ഷമായി പടരുന്ന ബംഗ്ലാദേശിൽ ആവശ്യമായ ചികിത്സപോലും ലഭ്യമല്ലാത്ത സാഹചര്യമാണെന്നു മലയാളികൾ പറയുന്നു . ധാക്കയിൽ മാത്രം എൺപതോളം കുടുംബങ്ങൾ സർക്കാരിന്റെ കനിവ് തേടി കാത്തിരിക്കുകയാണ് . ഗർഭിണികളായ വീട്ടമ്മമാരും മറ്റും വളരെ ഭീതിയോടെയാണ് അവിടെ കഴിയുന്നത് . കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നുണ്ട് . വിവിധ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികളും തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയിലാണ് . നോർകയിലും എബസിയിലും മറ്റും രജിസ്റ്റർ ചെയ്‌തെങ്കിലും വിമാനം ചാർട്ടർ ചെയ്തിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു .










<

JEEVAN TV NEWS

JEEVAN TV NEWS