jeevan news online

വാർത്തകൾ വിശദമായി

എയർഇന്ത്യ സന്നദ്ധം: ആഭ്യന്തര സർവീസിന് തയ്യാർ


വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കാൻ ആഭ്യന്തര സെർവിസിനൊരുങ്ങി എയർ ഇന്ത്യ . മെയ് 19  മുതൽ ജൂൺ 2 വരെയാണ് സർവീസുകൾ ആരംഭിക്കുക .ഡൽഹി, മുംബൈ ,ബംഗളൂരു ,ഹൈദരാബാദ് ,കൊച്ചി,അമൃതസിർ ,അഹമ്മദാബാദ് ,വിജയവാഡ , ഗയ,ലക്‌നൗ ,എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. സർവീസ് ആരംഭിക്കാൻ വ്യോമമന്ത്രാലയത്തിൽ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ് എയർ ഇന്ത്യ . വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ ആഭ്യന്തര സർവീസും ഉൾപെടുത്തിയേക്കുമെന്നും സൂചനയുണ്ട് .ക്വാറന്റൈൻ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സർവീസ് നടത്തുക .19  ഓടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ . ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവർക്കായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു . ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അറിയിപ്പൊന്നുമില്ല .ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് .










<

JEEVAN TV NEWS

JEEVAN TV NEWS