jeevan news online

വാർത്തകൾ വിശദമായി

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്: വിശദംശങ്ങൾ പുറത്തുവിടാനൊരുങ്ങി ധനമന്ത്രി ...


ന്യൂഡൽഹി :പ്രധാനമന്ത്രി പ്രഖ്യാപിച്ച 20  ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ  വിശദംശങ്ങൾ ധനമന്ത്രി ഇന്ന് പുറത്തു വിടും . നിയമ ബേദഗതികൾക്കും നീക്കമുണ്ടെന്നാണ് സൂചന . അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ തുടരും. നാലാം ഘട്ട നിയന്ത്രണങ്ങൾ സാഹചര്യങ്ങൾ വിലയിരുത്തി പ്രഖ്യാപിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി . എല്ലാ ത്രം തൊഴിൽ മേഖലകൾക്കും പാക്കേജ് വഴി സഹായം ലഭിക്കും. ഭൂമി ,തൊഴിൽ ,ധനലഭ്യത തുടങ്ങി എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമായിരിക്കും. വരും ദിവസങ്ങളിൽ ധനമന്ത്രി സാമ്പത്തിക പാക്കേജിന്റെ വിശദംശങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
                        "ഒരു വൈറസ് രാജ്യത്തെ ജനങളുടെ ജീവിതം താറുമാറാക്കി.  ഇത്തരം ഒരു പ്രതിസന്ധി ലോകം  ഇതുവരെ നേരിട്ടിട്ടില്ല . ഉറ്റവർ നഷ്‌ടമായ എല്ലാ കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നു . നമ്മൾ തകരില്ല .തോൽക്കില്ല. കോവിഡിൽ നിന്ന് രക്ഷപെടുകയും ചെയ്യും . നമ്മുടെ തിട നിശ്ചയം കോവിഡ് ഉണർത്തുന്ന വെല്ലുവിളിയെക്കാൾ വലുതാണെന്നും അദ്ദേഹം അപിപ്രായപ്പെട്ടു. സ്വയം പര്യാപ്തതയാണ് മോചനത്തിന് ഏക വഴി . സ്വയം പര്യാപ്തത ഉറപ്പാക്കിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും . കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ് . ലോകം ധനാകേന്ദ്രീയമായ സ്ഥിതിയിൽ നിന്ന് മനുഷ്യ കേന്ദ്രീക്രതമായ  സ്ഥിതിയിലേക്ക് മാറിഎന്നും പ്രധാനമന്ത്രി അപിപ്രായപ്പെട്ടു .










<

JEEVAN TV NEWS

JEEVAN TV NEWS