jeevan news online

വാർത്തകൾ വിശദമായി

കൊല്ലംജില്ലയുടെ വിവിധപ്രദേശങ്ങളില്‍ ഭക്ഷണമില്ലാതെ വലയുവര്‍ക്ക് ഉച്ചഭക്ഷണവും രോഗികളുള്ള കുടുംബങ്ങളില്‍ ഭക്ഷ്യധാന്യകിറ്റുകളും നല്‍കി. കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസസിന്റെയും, കേരള സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തിലായിരുു കിറ്റ് വിതരണം.


കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുതിന് രാജ്യമാകെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൌ പ്രഖ്യാപിച്ചതോടെ ഭക്ഷ്യ ക്ഷാമവും സാമ്പത്തിക ബുദ്ധിമു'ും കൂടുതല്‍ ബാധിച്ചത് ദിവസ വേതനത്തിന് ജോലി ചെയ്യു കുടുംബങ്ങളെയും അതിഥി ജോലിക്കാരെയുമാണ്. കേരള ഫയര്‍ & റെസ്‌ക്യു സര്‍വീസസ് കൊല്ലം ജില്ലാ ഫയര്‍ ഓഫീസര്‍ കെ ഹരികുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മുൂറോളം പേര്‍ക്ക് കൊല്ലം അഗ്‌നിശമന സേനാനിലയത്തില്‍ തയ്യാറാക്കിയ  ഉച്ച ഭക്ഷണം വിതരണം ചെയ്തു. തെരുവില്‍ അലയുവര്‍, കിടപ്പ് രോഗികള്‍, വീടുകളില്‍ ഒറ്റപ്പെ'് കഴിയുവര്‍ തുടങ്ങിയവരെ കണ്ടെത്തിയാണ് ഭക്ഷണം നല്‍കിയത്. ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണത്തില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഫയര്‍ ഓഫീസര്‍ ഡൊമിനിക്, ഫയര്‍ ഓഫീസര്‍ ഡി ആദര്‍ശ്,  സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ വത്സല വര്‍ഗീസ്, ഷിബു റാവുത്തര്‍ തുടങ്ങിയവര്‍ പങ്കാളികളായി. വരുംദിവസങ്ങളില്‍ അഗ്‌നിശമന നിലയത്തില്‍   തയ്യാറാക്കു ഭക്ഷണം വിവിധ പ്രദേശങ്ങളില്‍  വിതരണംചെയ്യും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധനം വാങ്ങാനെത്തു ആളുകള്‍ക്ക് ഹാന്‍ഡ് സാനിടൈസറും, മാസ്‌കുകളും നല്‍കുമെും, കൊറോണ ബോധവല്‍ക്കരണവും നടത്തുമെും അംഗങ്ങള്‍ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS