jeevan news online

വാർത്തകൾ വിശദമായി

ഗള്‍ഫില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ു. ഒമാനില്‍ സമൂഹ വ്യാപനത്തെക്കുറിച്ച് ആശങ്ക ശക്തമാണ്. ഇറാനില്‍ മരണസംഖ്യ 2,378ല്‍ എത്തി.


യു.എ.ഇയില്‍ 72ഉം ഖത്തറില്‍ 13ഉം ഒമാനില്‍ 22ഉം കുവൈത്തില്‍ 17ഉം ബഹ്‌റൈനില്‍ എ'ുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ മാത്രം 23 ഇന്ത്യക്കാരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്ര'റി വെളിപ്പെടുത്തിയത് ആശങ്കക്കിടയാക്കി. ഗള്‍ഫിന് പുറമെ ഇറാന്‍ ഉള്‍പ്പടെ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. യു.എ.ഇയില്‍ സമഗ്ര അണുനശീകരണ യജ്ഞം അവസാനഘ'ത്തിലാണ്. അടിയന്തരാവശ്യങ്ങള്‍ക്ക് അനുമതി നേടാതെ റോഡില്‍ ഇറങ്ങുത് സര്‍ക്കാര്‍ വിലക്കിയിരുു. നിര്‍ദ്ദേശം മറികട് റോഡിലിറങ്ങിയ നൂറുകണക്കിന് വാഹനങ്ങള്‍ അധികൃതര്‍ പിടികൂടി. യു.എ.ഇയില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് അറ്റ് ഹോം പദ്ധതി പ്രഖ്യാപിച്ചതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റി. കുവൈത്തില്‍ ടാക്‌സി സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തി. കുവൈത്തില്‍ പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യും. സന്ദര്‍ശക വിസാ കാലാവധി തീര്‍വര്‍ക്ക് ഒമാന്‍ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. ഖത്തറില്‍ ഭക്ഷ്യസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ ഒഴികെ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. കുവൈത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു ലംഘിച്ച നിരവധി പേര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS