jeevan news online

വാർത്തകൾ വിശദമായി

കൊവിഡ് 19 പടരു പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ യാത്രാവിലക്കും നിയന്ത്രണവും കൂടുതല്‍ കര്‍ശനമാക്കി. ഇലെ മാത്രം 109 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ മുഴുവന്‍ രോഗികളുടെ എണ്ണം 1309 ആയി. ഒമാനില്‍ പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തി. എല്ലാതരം പുതിയവിസകളും റദ്ദാക്കിയ യു.എ.ഇ, വിസ ഓ അറൈവല്‍ സൗകര്യവും റദ്ദാക്കി.


സൗദിയില്‍ 67ഉം ബഹ്‌റൈനില്‍ 14ഉം കുവൈത്തില്‍ 12ഉം ഖത്തറില്‍ 10ഉം ഒമാനില്‍ ആറും പേര്‍ക്കാണ് ഇലെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഭരണകൂടങ്ങള്‍ തുനിയുതും. ഇലെ മുതല്‍ എല്ലാ വിദേശികള്‍ക്കും ഒമാന്‍ പ്രവേശനം തടഞ്ഞു. ഇതറിയാതെ മസ്‌കത്ത് വിമാനത്താവളത്തില്‍ വുപെ' നൂറിലേറെ മലയാളികള്‍ ഇ് വെളുപ്പിനുള്ള വിമാനത്തില്‍ നാ'ിലേക്ക് മടങ്ങി. കുവൈത്ത്, ഖത്തര്‍, സൗദി എിവിടങ്ങളിലും യാത്രാവിലക്ക് ശക്തമാണ്. യു.എസ് പാസ്‌പോര്‍'ുള്ള ഇന്ത്യക്കാര്‍ക്കും മറ്റും ലഭിച്ചു വ വിസ ഓ അറൈവല്‍ സൗകര്യവും യു.എ.ഇ നിര്‍ത്തി. യു.എ.ഇയില്‍ വിറങ്ങുവര്‍ക്ക് രണ്ടാഴ്ച ഗാര്‍ഹിക നിരീക്ഷണം നിര്‍ബന്ധമാക്കി. ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകും. നിരീക്ഷണ കാലയളവ് മറികടാല്‍ കുവൈത്തിലും ശിക്ഷ കടുത്തതായിരിക്കും.
ഭക്ഷ്യസ്ഥാപനങ്ങളും ഫാര്‍മസികളും ഒഴികെ കടകമ്പോളങ്ങള്‍ അടച്ചും സ്വകാര്യ മേഖലക്ക് രണ്ടാഴ്ച അവധി നല്‍കിയുമാണ് സൗദി മുന്‍കരുതല്‍ ശക്തമാക്കിയത്. ഗള്‍ഫില്‍ ഏറെക്കുറെ എല്ലാ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും പ്രാര്‍ഥനകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇത്തിഹാദ് ഇന്ത്യയിലേക്കുള്ള നിരവധി സര്‍വീസുകള്‍ വെ'ിച്ചുരുക്കി. ബഹ്‌റൈനില്‍ വിമാന സര്‍വീസുകള്‍ കുറച്ചും വിസ ഓ അറൈവല്‍ സംവിധാനം പിന്‍വലിച്ചും നിയന്ത്രണ നടപടി കടുപ്പിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS