jeevan news online

വാർത്തകൾ വിശദമായി

മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി മെനു പരിഷ്‌കരിച്ച തീരുമാനം പിന്‍വലിച്ച് റെയില്‍വേ


കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും മുമ്പത്തെ പോലെ തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കുമെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു
കേരളത്തിലെ സ്‌റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും ഉള്‍പ്പെടുത്താതെ പുതിയ മെനു പുറത്തിറക്കിയതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. മാധ്യമ പ്രവര്‍ത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയില്‍വേ തീരുമാനം മാറ്റിയ വിവരം ട്വീറ്റ് ചെയ്തത്.കേരളാവിഭവങ്ങള്‍ക്ക്
പകരമായിട്ട് ഉത്തരേന്ത്യന്‍ വിഭവങ്ങളായിരുന്നു നേരത്തെ പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നത്.യാത്രക്കാരുടെ ആവശ്യങ്ങളും പ്രദേശിക മുന്‍ഗണനയും കണക്കിലെടുത്ത് കൂടുതല്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ റീജ്യണല്‍ ഓഫീസുകള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ടെന്ന് ഐആര്‍സിടിസിയും അറിയിച്ചു.
നേരത്തെ റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും , റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മെനുവില്‍ പുതിയ പരിഷ്‌കരണം നടത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS