jeevan news online

വാർത്തകൾ വിശദമായി

ഭീതി പടര്‍ത്തി ചൈനയില്‍ കൊറോണവൈറസ് ബാധ കൂടുതല്‍ നഗരങ്ങളിലേയ്ക്ക് പടര്‍ന്നതോടെ ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു


നാളെ യോഗം ചേരാനാണ് തീരുമാനം. വൈറസ് ബാധയെ തുടര്‍ന്ന് നാല് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലും ജാഗ്രതാനിര്‍ദ്ദേശമുണ്ട്.
സാര്‍സിന് സമാനമായ വൈറസ് ചൈനയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സാര്‍സിനോട് സാമ്യതയുള്ളതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പടെ ഇരുനൂറിലേറെ പേരിലാണ് രോഗംബാധിച്ചത്. വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  വുഹാന്‍ നഗരത്തിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ബെയ്ജിംഗ്, ഷാങ്ഹായ്, ഷെന്‍ഷെന്‍ നഗരങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുകയാണ്. തായ്‌ലാന്‍ഡില്‍ രണ്ടുകേസുകളും ജപ്പാനില്‍ ഒരുകേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം വിളിച്ചിട്ടുണ്ട്.  കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതല്‍ സാര്‍സ് രോഗംവരെ പരത്തുന്ന മാരക വൈറസുകളുടെ കൂട്ടമാണ് കൊറോണ. പനിയും ശ്വാസതടസ്സവുമാണ് പ്രധാനലക്ഷണങ്ങള്‍.  ഡിസംബറിലാണ് വുഹാനിലാണ് ആദ്യം ഈ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രതാനിര്‍ദേശം നല്‍കി.

 










<

JEEVAN TV NEWS

JEEVAN TV NEWS