jeevan news online

വാർത്തകൾ വിശദമായി

പന്തീരാങ്കാവ് യുഎപിഎ കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


ജയിലില്‍ കഴിയുന്ന താഹയുടെയും അലന്റെയും വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലനും, താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടംപാലിച്ചല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അലനെയും താഹയേയും അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതിനുള്ള എന്ത് തെളിവാണ് ഉള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് പറയുന്നതെല്ലാം ശരിയാണെന്ന് ഭരിക്കുന്നവര്‍ വിശ്വസിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
രാഷ്ട്രീയ മുതലെടുപ്പല്ല യു.ഡി.എഫിന്റെ ലക്ഷ്യം, മനുഷ്യാവകാശ പ്രശ്‌നമായതിനാലാണ് യു.ഡി.എഫ് ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേസില്‍ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. അലന്റെയും താഹയുടെയും വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മുനീറിന്റെ പ്രതികരണം.
ഇരുവരുടെയും ബന്ധുക്കളെ കണ്ട് യു.ഡി.എഫിന്റെ പിന്തുണ മുനീര്‍ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS