jeevan news online

വാർത്തകൾ വിശദമായി

എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണമെന്നും മമത അഭിപ്രായപ്പെട്ടു.
പ്രമേയം പാസാക്കണമെന്ന് മമത
വടക്കുകിഴക്കന്‍സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും,  യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നേരത്തെ മമതാ ബാനര്‍ജി കത്തയച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നാണ് മമത കത്തില്‍ ആവശ്യപ്പെട്ടത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു.''ആശങ്കകളാണ് ഞാന്‍ ഈ കത്തില്‍ പങ്കുവെക്കുന്നത്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും വളരെയേറെ ആശങ്കാകുലരാണ്. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിതെന്നും മമത കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന ബിജെപി എംപി സൗമിത്രാ ഖാന്റെ പ്രസ്താവന വിവാദമായി.

 










<

JEEVAN TV NEWS

JEEVAN TV NEWS