jeevan news online

വാർത്തകൾ വിശദമായി

ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ജയം


മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മറ്റ് ലീഗുകളില്‍ ബാഴ്‌സലോണയും യുവന്റസും ബയേണ്‍ മ്യൂണികും വിജയംകണ്ടു.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മിന്നും പ്രകടനമാണ് യുണൈറ്റഡിനെതിരെ ലിവര്‍പൂള്‍ പുറത്തെടുത്തത്. 14ആം മിനിട്ടില്‍ വിര്‍ജില്‍ വാന്‍ഡൈക്ക് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. അധികസമയത്ത് മുഹമ്മദ് സല ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. മറ്റൊരുമത്സരത്തില്‍ ലെസ്റ്റര്‍സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലി അട്ടിമറിച്ചു. സ്പാനിഷ് ലീഗില്‍ സൂപ്പര്‍താരം ലയണല്‍മെസിയുടെ ഏക ഗോളില്‍ ഗ്രാനഡയെ ബാഴ്‌സലോണ പരാജയപ്പെടുത്തി. ഇറ്റാലിയന്‍ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യോനോ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ യുവന്റസ് പാര്‍മയെ തോല്‍പ്പിച്ചു. ജര്‍മന്‍ലീഗില്‍ എതിരില്ലാത്ത നാല് ഗോളിന് ഹെര്‍ത്ത ബെര്‍ലിന്‍ എഫ്.സിക്കെതിരെ ബയേണ്‍ മ്യൂണിക് വിജയിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS