jeevan news online

വാർത്തകൾ വിശദമായി

മരണശേഷം അവയവദാനം ചെയ്തവരുടെ കുടൂംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി


അവയവദാതാവിന്റെ അടുത്ത ബന്ധുക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലികാര്‍ഡ് ആസ്റ്റര്‍ മെഡ്‌സിറ്റി പുറത്തിറക്കി.
അവയവദാനത്തിന്റെ ആവശ്യകതയും, മാഹാത്മ്യവും തിരിച്ചറിഞ്ഞാണ് അവരെ ആദരിക്കാനുള്ള തീരുമാനം ആസ്റ്റര്‍ മെഡിസിറ്റി കൈകൊണ്ടത്. അവയവദാതാവിന്റെ മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് ഇനി മുതല്‍ ആസ്റ്ററില്‍ പ്രത്യേക പരിഗണനയും, ചികില്‍സ ചിലവില്‍ ഇളവുകളും ലഭിക്കും. 2019 നവംബര്‍ 27 ന്, ദേശീയ അവയവദാന ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡിസിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാദര്‍ ഡേവിസ് ചിറമേലാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് ആസ്റ്റര്‍ സിഇഓ കമാണ്ടര്‍ ജെല്‍സണ്‍ കവലക്കാട്ട് പറഞ്ഞു.
വളരെ സന്നിഗ്ധമായ ഘട്ടത്തില്‍ ധീരമായ തീരുമാനം എടുത്തവരാണ് മരണപ്പെട്ട ദാതാക്കളുടെ കുടുംബം അവരുടെ തീരുമാനം വഴി നിരവധി പേര്‍ക്കാണ് പുതുജീവന്‍ കിട്ടുന്നത്. മരണപ്പെട്ട അവയവദാതാക്കളെ, സംസ്‌കാര നേരത്ത് സര്‍ക്കാര്‍ ആധരിക്കണമെന്നും ഫാദര്‍ ചിറമേല്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ ആസ്റ്റര്‍ മെഡിസിറ്റി ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ മാത്യൂ ജേക്കബ്ബ്,  ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ തുടങ്ങിയവരും സംസാരിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS