jeevan news online

വാർത്തകൾ വിശദമായി

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍


കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളെ തൂക്കിലേറ്റുന്നതില്‍ കാലതാമസം നേരിടുന്നത് ആം ആദ്മി സര്‍ക്കാരിന്റെ കാര്യക്ഷമതക്കുറവാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. 2018 ജൂലൈയില്‍ പുനപരിശോധന ഹര്‍ജി കോടതി തള്ളിക്കളഞ്ഞതിന് ശേഷം ആം ആദ്മി സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്നും പ്രതികളിലൊരാളെ ജുവനൈല്‍ ഹോമില്‍ നിന്ന് വിട്ടയച്ചപ്പോള്‍ പതിനായിരം രൂപയും തയ്യല്‍ കിറ്റും നല്‍കിയത് എന്തിനാണ് നിര്‍ഭയയുടെ അമ്മയുടെ കണ്ണുനീര്‍ നിങ്ങളെന്തു കൊണ്ടാണ് കാണാത്തത്', വധശിക്ഷ വൈകുന്നതിന്റെ കാരണം ആംആദ്മി സര്‍ക്കാരാണെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു കേസില്‍ രാഷ്ട്രീയം കളിക്കുന്നതില്‍ ദുഖമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. ''ഇത്തരമൊരു വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും കുറ്റവാളികളുടെ ശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും ദയവായി ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. നമ്മുടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗരം സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിക്കാം,' കെജ്‌രിവാള്‍ ട്വീറ്റിലൂടെ പറഞ്ഞു. ജനുവരി 22 നാണ് നിര്‍ഭയക്കേസിലെ നാല് പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ്, അക്ഷയ്കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നീ  നാല് പ്രതികളെ തൂക്കിലേറ്റാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതികളിലൊരാളായ മുകേഷ് സിംഗ് പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പതിനാല് ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാന്‍ സാധിക്കൂ. അതിനെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് പ്രതികളെ തീഹാര്‍ ജയിലില്‍ വച്ച് തൂക്കിലേറ്റുക.

 










<

JEEVAN TV NEWS

JEEVAN TV NEWS