jeevan news online

വാർത്തകൾ വിശദമായി

യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് കുറ്റവിചാരണ സെനറ്റില്‍ ചൊവ്വാഴ്ച ആരംഭിക്കും


കുറ്റാരോപണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി അറിയിക്കാന്‍ ശനിയാഴ്ച വൈകിട്ട് ആറു വരെ ട്രംപിന് സമയം അനുവദിച്ചു.
ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതല്‍ വിചാരണ നടക്കും.  ഇതിനായി ഇംപീച്ച്‌മെന്റ് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതായി ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏഴംഗ ടീമിന് ജനപ്രതിനിധി സഭാ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആഡം ഷിഫ് നേതൃത്വം നല്‍കും. ജനപ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സെനറ്റിന് കൈമാറും.  സാക്ഷികളെ വിളിക്കാനോ പുതിയ തെളിവുകള്‍ അവതരിപ്പിക്കാനോ അവസരമില്ലാതെയുള്ള വിചാരണ നടപടികളാണ് റിപ്പബ്ലിക്കന്‍ സംഘം രൂപകല്‍പന ചെയ്തിരിക്കുന്നത്. വിചാരണ രണ്ടാഴ്ച മുതല്‍ ആറാഴ്ച വരെ നീണ്ടേക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.  ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലുള്‍പ്പെടെ കര്‍ശന അച്ചടക്ക നിബന്ധനകളാണ് സെനറ്റ് അംഗങ്ങള്‍ക്കു മേലുള്ളത്. തല്‍സമയ ട്വീറ്റുകള്‍ക്കും വിലക്കുണ്ട്. കുറ്റവിചാരണയുമായി ബന്ധമില്ലാത്ത ഒന്നും സെനറ്റിനുള്ളില്‍ കയറ്റാന്‍ അനുവാദമില്ല.  അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരേ മത്സരിക്കാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ബൈഡനെ താറടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന് എതിരേ അന്വേഷണത്തിനു യുക്രെയ്ന്‍ പ്രസിഡന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയത് അധികാര ദുര്‍വിനിയോഗമാണെന്നാണ് ഇംപീച്ച്‌മെന്റിന് ആധാരമായ കേസ്‌

 










<

JEEVAN TV NEWS

JEEVAN TV NEWS