jeevan news online

വാർത്തകൾ വിശദമായി

ചൈനയില്‍ ഭീതി വിതച്ച് കൊറോണ വൈറസ്‌


വൈറസ് ബാധയേറ്റ് രണ്ട് പേര്‍ മരിക്കുകയും 40 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് ചൈന വ്യക്തമാക്കുമ്പോല്‍ 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് ലണ്ടന്‍ ആസ്ഥാനമായ ഇംപീരിയല്‍ കോളേജിന്റെ  വെളിപ്പെടുത്തല്‍. സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് ചൈനയിലെ പകര്‍ച്ചവ്യാധി വിഭാഗവും വ്യക്തമാക്കി.
വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് കരുതിയതിലും അപകടകാരിയാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനോടകം രണ്ടുപേര്‍ മരിക്കുകയും 41 പേരിലേക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ സ്ഥിതിഗതികളെ നിസ്സാരമായി കാണാനാകില്ലെന്നാണ് ആഗോളതലത്തില്‍ പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എംആര്‍സി സെന്ററിന്റെ വിലയിരുത്തല്‍. ഇതിനോടകം 1700 പേരിലേക്കെങ്കിലും വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നാണ് അവരുടെ വിലയിരുത്തല്‍. ചൈനക്ക് പുറത്തേക്കും കൊറോണ വൈറസ് എത്തിയിട്ടുണ്ടാകാമെന്നും എംആര്‍സി സെന്റര്‍ വിലയിരുത്തുന്നു. തായ്!ലന്‍ഡില്‍ രണ്ടും ജപ്പാനില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ് സര്‍ക്കാരിനും ലോകാരോഗ്യ സംഘടനക്കും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനമാണ് എംആര്‍സി. മുന്നറിയിപ്പിനെ തുടര്‍ന്ന് സിംഗപ്പൂരും ഹോങ്കോംഗും വ്യൂഹാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ലോസ് എയ്ഞലസ് വിമാനത്താവളങ്ങളില്‍ അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചൈനയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിര്‍ദ്ദേശം നല്‍കി.

 










<

JEEVAN TV NEWS

JEEVAN TV NEWS